
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് എൻഎസ്‌യുഐ. ഒരൊറ്റ സർവകലാശാല പ്രസിഡന്റ് പദവിയിലും എൻഎസ്‌യുഐ പ്രതിനിധികളില്ല. കോൺഗ്രസ് കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച്, മുഖ്യമന്ത്രി അശോക് ഗെലോട്ട് പൂർവ വിദ്യാർഥിയായ ജോധ്‌പുർ സർവകലാശാലയിൽ അധ്യക്ഷസ്ഥാനം എസ്‌എഫ്‌ഐ നേടി. കോൺഗ്രസ് നേതാക്കളും മന്ത്രിമാരും എംഎൽഎമാരും പ്രചാരണത്തിനിറങ്ങിയിട്ടും എൻഎസ്‌യുഐ പച്ച തൊടാത്തത് സംസ്ഥാന നേതാക്കൾക്കിടയിലും ചേരിതിരിവ് ശക്തമാക്കി.
രാജസ്ഥാൻ സർവകലാശാലയിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് വിമതയായി മത്സരിച്ച, സച്ചിൻ പൈലറ്റ് പക്ഷത്തെ പ്രമുഖനും മന്ത്രിയുമായ മുരാരി ലാൽ മീണയുടെ മകൾ നിഹാരിക ജോർവാളും തോറ്റു. സമാനമായി ടിക്കറ്റ് നിഷേധിച്ച നിർമൽ ചൗധരിയാണ് പ്രസിഡന്റായത്. എൻഎസ്‌യുഐ സ്ഥാനാർഥി മൂന്നാംസ്ഥാനത്തായി.
ജോധ്‌പുർ, സിക്കറിലെ ദീൻദയാൽ ഉപാധ്യായ ശെഖാവതി സർവകലാശാലകളിലും എസ്‌എഫ്‌ഐ വെന്നിക്കൊടി പാറിച്ചു. അഫിലിയേറ്റഡ് കോളേജുകളിൽ എബിവിപിയുടെ കുത്തകയായിരുന്ന പല കോളേജുകളും തകർപ്പൻ പ്രകടനത്തോടെ എസ്‌എഫ്‌ഐ പിടിച്ചെടുത്തു.
സിക്കർ ജില്ലയിൽ സമ്പൂർണാധിപത്യം നേിടയ എസ്‌എഫ്‌ഐ ജുൻജുനു, ഗംഗാനഗർ, ബീക്കാനീർ, ജോധ്‌പുർ, ഹനുമാൻഗഡ്, ബദ്ര ജില്ലകളിലും തകർപ്പൻ പ്രകടനം കാഴ്‌ചവച്ചു. അഞ്ച് സർവകശാലകളിൽ എബിവിപി അധ്യക്ഷസ്ഥാനം നേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here