മട്ടന്നൂർ ജുമാമസ്ജിദ് നിർമാണ തട്ടിപ്പ്; വഞ്ചിച്ചത് വിശ്വാസികളെ,കർശന നടപടി സ്വീകരിക്കണം, എം വി ജയരാജൻ

മട്ടന്നൂർ ജുമാമസ്ജിദ് നിർമ്മാണത്തിന്റെ പേരിൽ നടന്നത് വൻ തട്ടിപ്പെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മുസ്ലീംലീഗ് ,കോൺഗ്രസ്സ് നേതാക്കളാണ് തട്ടിപ്പ് നടത്തിയതെന്നും വിശ്വാസികളെയാണ് അവർ വഞ്ചിച്ചതെന്നും ഓഡിറ്റിങ്ങിൽ കണ്ടെത്തിയത് കോടികളുടെ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം, വഖഫ് തട്ടിപ്പിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി. വഖഫ്‌ ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ്‌ നടന്നതായാണ്‌ ആരോപണമുയർന്നത്‌.

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മട്ടന്നൂർ ജുമാ മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡണ്ടുമായ അബ്ദുൾ റഹ്മാൻ കല്ലായിയെ ഒന്നാം പ്രതിയാക്കിയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്ത്.നിലവിൽ കമ്മിറ്റി പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവുമായ  എംസി കുഞ്ഞഹമ്മദ് മാസ്റ്റർ,കമ്മറ്റി സെക്രട്ടറിയും ലീഗ് നേതാവുമായ യു മഹറൂഫ് എന്നിവരാണ് രണ്ടും മൂന്നും    പ്രതികൾ.വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ പള്ളി നിർമ്മാണത്തിൽ ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പരാതി.വഖഫ് ബോർഡ് ഓഡിറ്റിങ്ങിൽ ക്രമക്കേടുകൾ കണ്ടെത്തി.3 കോടി ചിലവായ നിർമ്മാണത്തിന് പത്ത് കോടിരൂപയോളമാണ് കണക്കിൽ കാണിച്ചത്.കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല.കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നു. റഷീദ് അലി തങ്ങൾ വഖഫ് ബോർഡ് ചെയർമാനായ കാലത്താണ് തട്ടിപ്പ് നടന്നതെന്നും എന്നിട്ടും യു ഡി എഫ് സർക്കാർ നടപടി എടുത്തില്ലെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചൂണ്ടിക്കാട്ടി.ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നും എം വി ജയരാജൻ പറഞ്ഞു.

ജമാഅത്ത് കമ്മറ്റി ജനറൽ ബോഡി അംഗം എം പി ഷമീറാണ് പരാതി നൽകിയത്.പോലീസ് നടത്തിയ ക്രമക്കേടുകൾ നടന്നുവെന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്.വിശ്വാസവഞ്ചന,വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെ അപകീർത്തികരമായ പ്രസംഗം നടത്തി വിവാദത്തിലായ ആളാണ് ലീഗ് നേതാവ് അബ്ദുൾ റഹ്‌മാൻ കല്ലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News