ഹിജാബ് വിഷയം; കർണാടക സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഹിജാബ് കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച  തീരുാനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് നോട്ടീസ്.

കേസ് സെപ്റ്റംബർ 5ന്  വീണ്ടും പരിഗണിക്കും. ഹര്‍ജി ഇന്ന് പരിഗണനക്കെടുത്തപ്പോള്‍, കേസ്  മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ കോടതി വിമര്‍ശിച്ചു. ഇഷ്ടമുള്ള ബെ‍ഞ്ചിലേക്ക് കേസ് മാറ്റാനുള്ള ഹര്‍ജിക്കാരുടെ നീക്കം അനുവദിക്കില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

ദേശീയതലത്തില്‍ തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിച്ച തീരുമാനമായിരുന്നു കര്‍ണാടകത്തിലെ ഹിജാബ് നിരോധനം. ഹിജാബ് മുസ്ലീം മതവിശ്വാസത്തിലെ അഭിഭാജ്യഘടകമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇത് ഭരണഘടനവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും നിരവധി സംഘടനകളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക സര്‍ക്കാരിന്‍റെ മറുപടി ലഭിച്ച ശേഷം കേസില്‍ സുപ്രീംകോടതി വിശദമായി വാദം കേള്‍ക്കും.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹിജാബ് നിരോധനത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത്. മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങിയ സംഘടനകളാൺേ ഹിജാബ് നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News