പത്തനംതിട്ടയില്‍ ശക്തമായ മ‍ഴ; വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി

പത്തനംതിട്ട ജില്ലയിൽ ഇന്നലെ  രാത്രിയിൽ അതിശക്തമായ മഴ പെയ്തതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പത്തനംതിട്ട വെട്ടിപ്പുറത്ത് റോഡിൽ വെള്ളം കയറി തുടർന്ന് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

മല്ലപ്പള്ളി താലൂക്കിലാണ് ജില്ലയിലെ ഏറ്റവും അധികം മഴ ലഭിച്ചത്. അതേ സമയം രാവിലെയോട് മഴക്ക് ശമനം ഉണ്ടായി. മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി , കോഴഞ്ചേരി,വാഴകുന്നം എന്നിവിടങ്ങളിലാണ് അതിശക്തമായ  മഴ പെയ്തത്.

വാഴക്കുന്നത് മാത്രം 139 മില്ലി ലിറ്റർ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് ചുങ്കപ്പാറ ടൗണിൽ കടകളിലും വീടുകളും വെള്ളം കയറി. ചുങ്കപ്പാറയിൽ മഴ വെള്ളപാച്ചലിൽ ഒലിച്ചുപോയ കാർ വടം കിട്ടി സംരക്ഷിച്ചു. വീടിനു മുമ്പിൽ പാർക്ക് ചെയ്ത കാറാണ് ഒലിച്ചു പോയത്

പത്തനംതിട്ട വെട്ടിപ്പുറത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം ഏറെനേരം പൂർണമായി സ്തംഭിച്ചു. സമീപത്തെ ജില്ലാ പോലീസ് മേധാവിയുടെ കാര്യത്തിലും വെള്ളം കയറി. വെട്ടിപ്പുറത്ത് സ്വകാര്യ ഗോഡൗണിലും വെള്ളം കയറിയ തുടർന്ന് ഭക്ഷ്യവസ്തുക്കൾ നശിച്ചു

ജില്ലയിൽ കനത്ത മഴയെ തുടർന്നാണ് വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു.  രാത്രി അതിശക്തമായ മഴ പെയ്തെങ്കിലും രാവിലെയോടെ മഴയ്ക്ക് ശമനമുണ്ടായി. തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിത്തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here