കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ്; തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം

കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലുള്ള ഒന്നാം പ്രതി പി പി ഷബീറിൻ്റെ സ്ഥാപനങ്ങളിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടന്നത്. ഞായറാഴ്ച റിമാൻ്റ് ചെയ്ത നാലാം പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

കേസിലെ മുഖ്യപ്രതിയായ ഷബീറിനെയും ഞായറാഴ്ച അറസ്റ്റ് ചെയ്ത അബ്‌ദുൽ ഗഫൂറിനെയും ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.. ഈ വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

പി പി ഷബീറിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പുതിയറയിലെ ലിങ്ക്സ് ഐ ടി സൊല്യൂഷൻസ് എന്ന കമ്പ്യൂട്ടർ ഉപകരണ- വിതരണ കമ്പനിയുടെ മറവിൽ ഷബീർ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഷബീറുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലാണ് ജില്ലാ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. ഷബീറിൻ്റെ 6 ദിവസത്തെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിക്കെയാണ് തെളിവെടുപ്പ്. ഞായറാഴ്ച റിമാൻ്റിലായ നാലാം പ്രതി അബ്ദുൾ ഗഫൂറിനെ കസ്റ്റഡിയിൽ ലഭിക്കാനായി അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ എ ജെ ജോൺസൺ അറിയിച്ചു.

നെതർലൻഡിലെ സെർവറാണ് കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ചനായി ഉപയോഗിച്ചത്. ഫോൺ കോളുകൾ നിയന്ത്രിച്ചത് ചൈനീസ് സോഫ്റ്റ് വെയറാണെന്നും വ്യക്തമായിട്ടുണ്ട്. സെർവർ നിയന്ത്രിക്ക് ഔറംഗാബാദുകാരനാണെന്നും പോലീസ് കണ്ടെത്തി. ടെലിഫോൺ എക്സ്ചേഞ്ചുകളുടെ സംഘടിത സ്വഭാവവും ആസൂത്രണവും പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. കേസിൽ വിദേശത്ത് കഴിയുന്ന നിയാസ് കുട്ടശേരി അടക്കം രണ്ട് പേർ ഇനിയും പിടിയിലാവാനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News