മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍; 4 മാസം പ്രായമായ കുഞ്ഞിന്റെ തല മണലില്‍ അമര്‍ന്ന നിലയില്‍

മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബോര്‍ഡര്‍ പട്രോള്‍ സംഘം കണ്ടെത്തിയെന്ന് യുഎസിലെ അരിസോണയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അരിസോണയിലെ സോനാരം മരുഭൂമിയില്‍ പതിവ് പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു ബോര്‍ഡര്‍ പട്രോള്‍ ഏജന്‍സ്.

കുഞ്ഞുങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 18 മാസവും നാലുമാസവും മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ തല മണലില്‍ അമര്‍ന്ന നിലയിലായിരുന്നു.

പട്രോളിങ് സംഘം കണ്ടെത്തുമ്പോള്‍ കുഞ്ഞ് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി കുഞ്ഞുങ്ങളെ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നല്‍കിയതിനു ശേഷം കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ബോര്‍ഡര്‍ സംഘത്തിന്റെ സംരക്ഷണയിലാണ്. കള്ളക്കടത്ത് സംഘമാണ് കുട്ടികളെ ഇവിടെ ഉപേക്ഷിച്ചത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പട്രോളിങ്ങിനിടെയാണ് അരിസോണ ഓര്‍ഗണ്‍ പൈപ്പ്‌സ് കാക്റ്റസ് സ്മാരകത്തിന് അടുത്തു നിന്നും ഒരു ചെറിയ കുട്ടിയുടെ കരച്ചില്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ സംഘാംഗങ്ങള്‍ അവിടെ പരിശോധന നടത്തി. തുടര്‍ന്നാണ് കുട്ടികളെ കണ്ടെത്തയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News