Fish curry: കൊതിപ്പിക്കും രുചിയില്‍ അസ്സല്‍ മീന്‍ വറുത്തരച്ച കറി

ഇന്ന് ചോറിനൊപ്പം കൊതിപ്പിക്കുന്ന രുചിയില്‍ അസ്സല്‍ മീന്‍ വറുത്തരച്ച കറി(Fish curry) ആയാലോ? നല്ല നാടന്‍ സ്‌റ്റൈലില്‍ ഈ കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.നെയ്മീന്‍ – എട്ടു വലിയ കഷണം

2.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍

3.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പെരുംജീരകം – രണ്ടു നുള്ള്

മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

കറിവേപ്പില – ഒരു തണ്ട്

ചുവന്നുള്ളി – ആറ്

4.വെളിച്ചെണ്ണ – നാലു ചെറിയ സ്പൂണ്‍

5.മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍

6.സവാള – ഒന്ന്, അരിഞ്ഞത്

പച്ചമുളക് – നാല്, അറ്റം പിളര്‍ന്നത്

7.തക്കാളി – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂണ്‍

8.പുളി പിഴിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മീന്‍ വൃത്തിയാക്കി വയ്ക്കുക. ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്തു ഗോള്‍ഡന്‍ബ്രൗണ്‍ നിറത്തില്‍ വറക്കുക. ചൂടാറിയശേഷം നല്ല മയത്തില്‍ അരച്ചു മാറ്റിവയ്ക്കണം. ബാക്കിയുള്ള വെളിച്ചെണ്ണയില്‍ മല്ലിപ്പൊടിയും മുളകുപൊടിയും വറുത്ത്, മസാല മണം വന്നു തുടങ്ങുമ്പോള്‍ അല്‍പം വെള്ളവും സവാളയും പച്ചമുളകും ചേര്‍ക്കുക. വെള്ളം തിളച്ചശേഷം തക്കാളിയും പെരുംജീരകം പൊടിച്ചതും ചേര്‍ക്കണം. തക്കാളി നന്നായി വെന്തുടയണം. ഇതിലേക്ക് വറുത്തരച്ച മസാലയും പുളി പിഴിഞ്ഞതും മീനും ചേര്‍ത്തു വേവിക്കുക. അസ്സല്‍ മീന്‍ വറുത്തരച്ച കറി തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News