Vijay Deverakonda: ‘ലൈഗര്‍ പരാജയപ്പെടാന്‍ കാരണം വിജയ് ദേവരകോണ്ട’; വിമര്‍ശിച്ച തിയറ്റര്‍ ഉടമയെ നേരില്‍ കാണാനെത്തി നടന്‍

പ്രഖ്യാപനസമയം മുതല്‍ ശ്രദ്ധ നേടിയ വിജയ് ദേവരകോണ്ട(Vijay Deverakonda) ചിത്രമാണ് ‘ലൈഗര്‍'(Liger). വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല. ചിത്രം പരാജയത്തില്‍ വിജയ് ദേവരക്കൊണ്ടയെ വിമര്‍ശിച്ച് പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായി രംഗത്തെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മനോജ് ദേശായിയെ സന്ദര്‍ശിച്ചിരിക്കുകയാണ് വിജയ് ദേവരകോണ്ട.

വിജയ് മനോജ് ദേശായിയുടെ മുംബൈയില്‍ വീട്ടില്‍ എത്തിയാണ് വിജയ് ദേവരക്കൊണ്ട കൂടിക്കാഴ്ച നടത്തിയത്. നടനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മനോജ് ദേശായി ക്ഷമ ചോദിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനാണ്. അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ട്. നടന്റെ എല്ലാ സിനിമകളും ഇനി ഞാന്‍ സ്വീകരിക്കും. ഞാന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാള്‍ അമിതാഭ് ബച്ചനും മറ്റേയാള്‍ വിജയ് ദേവരകൊണ്ടയും’, തിയേറ്ററുടമ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മനോജ് ദേശായി വിജയ് ദേവരക്കൊണ്ടയ്ക്ക് എതിരെ വിമര്‍ശനവുമായി എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ലൈഗര്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബഹിഷ്‌കരണ ക്യാംപെയ്ന്‍ നടക്കുമ്പോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ, എന്നാണ് വിജയ് പറഞ്ഞതെന്നും ഇതാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും മനോജ് ദേശായി ആരോപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News