Gulam Nabi Azad: കോണ്‍ഗ്രസിന്റെ അടിത്തറ തകരുകയാണ്, ഏത് നിമിഷവും നിലംപൊത്താം; തുറന്നടിച്ച് ഗുലാം നബി ആസാദ്

കോണ്‍ഗ്രസിന്റെ അടിത്തറ തകരുകയാണെന്ന് തുറന്നടിച്ച് തുറന്നടിച്ച് ഗുലാം നബി ആസാദ്. ഏത് നിമിഷവും കോണ്‍ഗ്രസ് നിലംപൊത്താമെന്നും പ്രശ്‌നപരിഹാരത്തിന് നേതൃത്വത്തിന് സമയമില്ലെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

കോണ്‍ഗ്രസ് രോഗശമനത്തിന് മരുന്ന് വാങ്ങുന്നത് ഡോക്ടറില്‍ നിന്നല്ല കമ്പൗണ്ടറില്‍ ഗുലാംനബി ആസാദ് പരിഹസിച്ചു. ബിജെപിയില്‍ ചേരുമെന്നത് തനിക്കെതിരെ നടത്തുന്ന വ്യാജപ്രചരണമാണെന്നും ബിജെപിയില്‍ ചേരില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച  മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് , സോണിയഗാന്ധിക്കയച്ച കത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത ആക്ഷേപം ഉന്നയിച്ചിരുന്നു.

പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ല.  പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു.പത്തു കൊല്ലം കാത്തിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News