
പാലക്കാട്(Palakkad) പ്രവാസി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ശ്രാവണ സംഗമം’ അവിസ്മരണീയമായി. പുതുശ്ശേരി ഇ കെ നായനാര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന കൂട്ടായ്മയില്‍ സെന്ററിന്റെ ഭാഗമായുള്ള നൂറോളം കുടുംബങ്ങളും അഭ്യുദയ കാംക്ഷികളും പങ്കെടുത്തു. സംഘടന പ്രസിഡന്റ് കെ കെ പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരം ഉണ്ണി മുകുന്ദന്‍(Unni Mukundan) മുഖ്യ അതിഥിയായിരുന്നു.
മുന്‍ അംബാസഡര്‍ ശ്രീകുമാര്‍ മേനോന്‍, പ്രശസ്ത തെന്നിന്ത്യന്‍ പിന്നണിഗായകന്‍ അനൂപ് ശങ്കര്‍, സെന്റര്‍ സെക്രട്ടറി പ്രദീപ് നെമ്മാറ, വൈസ് പ്രസിഡണ്ട് കെ പി രവിശങ്കര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഐസക് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
സെന്റര്‍ നടത്തിയ സര്‍ഗ്ഗസമീക്ഷ സാഹിത്യരചനാ മത്സരത്തിലെ വിജയികളെയും ജൂറിമാരായ ഡോ. മുരളീധര്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, കെ വി വിന്‍സെന്റ് എന്നിവരെയും യോഗം ആദരിച്ചു. മുന്‍ അംബാസഡര്‍ ശ്രീകുമാര്‍ മേനോനെ സെന്ററിന്റെ ഗോള്‍ഡ് കാര്‍ഡ് വിശിഷ്ട അംഗത്വം നല്‍കി ആദരിച്ചു. പ്രോഗ്രാം വൈസ് ചെയര്‍മാന്‍ എം വി ആര്‍ മേനോന്‍ സ്വാഗതവും കണ്‍വീനര്‍ സുഭാഷ് രാജന്‍ നന്ദിയും പ്രകാശിപ്പിച്ചു. സിനിമാ പിന്നണിഗായകന്‍ അനൂപ് ശങ്കറും സംഘവും അവതരിപ്പിച്ച ഗാനമേള ഹൃദ്യമായ അനുഭവമായി. സെന്റര്‍ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും അനുബന്ധമായി അരങ്ങേറി.
അബുദാബിയിലെ റാഷിദ് അല്‍ മന്‍സൂരി ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനയും പാലക്കാട് ഫോര്‍ച്യൂണ്‍ മാളുമായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here