CPI: കെ. സലിംകുമാർ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

സി.പി.ഐ ഇടുക്കി(CPI Idukki) ജില്ലാ സെക്രട്ടറിയായി കെ. സലിംകുമാർ(k salimkumar) തിരഞ്ഞെടുക്കപ്പെട്ടു. 50 അംഗ ജില്ലാ കമ്മറ്റിയേയും അടിമാലിയിൽ സമാപിച്ച സമ്മേളനം തിരഞ്ഞെടുത്തു. കോട്ടയത്തിന് പിന്നാലെ ഇടുക്കിയിലും വോട്ടിങ്ങിലൂടെയായിരുന്നു സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്.

ഒരു വിഭാഗം ഇ.എസ് ബിജിമോളുടെ പേര് നിർദ്ദേശിച്ചെങ്കിലും ഭൂരി പക്ഷവും സലിംകുമാറിനെ പിന്തുണച്ചു. 50 പേരുള്ള ജില്ലാ കമ്മറ്റിയിൽ 43 പേരുടെ വോട്ടും സലിംകുമാറിനാണ് ലഭിച്ചത്. നിലവിൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സലിംകുമാർ ഇടുക്കിയിലെ ആറാമത്തെ സി.പി.ഐ ജില്ലാ സെക്രട്ടറിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News