Divita Rai:മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടി ദിവിത റായ്

കര്‍ണാടകയില്‍ നിന്നുള്ള 23കാരി ദിവിത റായ് മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടി. ദിവിതയെ കഴിഞ്ഞ വര്‍ഷത്തെ മിസ് ദിവാ യൂണിവേഴ്സും വിശ്വസുന്ദരിയുമായ ഹര്‍നാസ് കൗര്‍ സന്ധു കിരീടമണിയിച്ചു. മിസ് ദിവ സൗന്ദര്യവേദിയിലെ 10-ാമത് വിജയിയാണ് ദിവിത റായ്. ദിവിത 71-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

‘ഒടുവില്‍ എന്റെ തലയില്‍ ഈ കിരീടം ഉണ്ട്. ഇത് അവിശ്വസനീയമാണ്, എനിക്ക് ശരിക്കും വാക്കുകളില്ല. ഇത് ക്രേസിയാണ്,’ മിസ് ദിവ യൂണിവേഴ്‌സ് 2022 പട്ടം ചൂടിയശേഷം ദിവിത പറഞ്ഞു. ദിവിതയെ കിരീടമണിയിക്കുന്ന വീഡിയോ ഹര്‍നാസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ജനിച്ച ദിവിത അച്ഛന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയിലെ വിവധ നഗരങ്ങളില്‍ നിന്നായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആര്‍ക്കിടെക്റ്റും മോഡലുമായ ദിവിതയ്ക്ക് ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ്ബോള്‍, പെയിന്റിംഗ്, വായന തുടങ്ങിയവയില്‍ താത്പര്യമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News