Kazhakootam Toll: കഴക്കൂട്ടം ബൈപ്പാസ് ടോൾ നിരക്ക് പുനർനിർണയിക്കണം; ഹൈക്കോടതി

കഴക്കൂട്ടം ബൈപ്പാസ് ടോൾ(Kazhakootam Toll) നിരക്ക് പുനർനിർണയിക്കണമെന്ന് ഹൈക്കോടതി(highcourt). നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്തെ ടോൾ ഒഴിവാക്കാണമെന്നും കോവളം മുതൽ കാരോട് വരെ നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്തെ ടോൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.

‘യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പഠനം നടത്തണം.
ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണം’, കോടതി നിർദേശിച്ചു.

Krail: കെ റെയിലുമായി മുന്നോട്ട്; സർക്കാർ ഹൈക്കോടതിയിൽ

കെ റെയിലു(k rail)മായി മുന്നോട്ടുതന്നെയെന്ന് സർക്കാർ ഹൈക്കോടതി(highcourt)യിൽ. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ തുടരുകയാണ്. പദ്ധതിക്ക് കേന്ദ്രം തത്ത്വത്തിൽ അംഗീകാരം നൽകിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹ്യാഘാത പഠനം നിർത്തിയതായും സർക്കാർ.

അതേസമയം സമരക്കാർക്കെതിരെ കേസെടുത്തതിൽ നിലപാടറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News