Vengappally: വീല്‍ചെയറിലിരുന്ന് ശിവദാസന്‍ താലി ചാര്‍ത്തി; സബിത സുമംഗലിയായി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സബിത സുമംഗലിയായി. പ്രതിസന്ധിയില്‍ കൂടെയുണ്ടെന്നു പ്രതിശ്രുത വരന് നല്‍കിയ വാക്ക് 8 വര്‍ഷത്തെ പരിചരണത്തിലൂടെ തെളിയിച്ച് സബിത താലിയണിഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞു നടന്ന അപകടത്തില്‍ അരയ്ക്കു താഴെ തളര്‍ന്ന നിലയിലായ പ്രതിശ്രുത വരന്‍ ശിവദാസനെ കൈവിടാതെ പരിചരിച്ചു കൊണ്ടുള്ള 8വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്നലെ ഇവരുടെ വിവാഹം നടന്നത്.

തരിയോട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്(pain & palliative) പ്രവര്‍ത്തകര്‍ നല്‍കിയ ആത്മ വിശ്വാസമാണ് ഇവരുടെ വിവാഹം യാഥാര്‍ഥ്യമാക്കിയത്. ജനപ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, എസ്‌കെഎസ്എസ്എഫ്(SKSSF) വിഖായ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ഒട്ടേറെ പ്രമുഖര്‍ മംഗള മുഹൂര്‍ത്തത്തിനു സാക്ഷികളായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന മുഖ്യാതിഥിയായി.

സി.കെ. ഉസ്മാന്‍ ഹാജി, ഡോ. മുഹമ്മദ് ഷരീഫ്, വേലായുധന്‍ ചുണ്ടേല്‍, തരിയോട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം. ശിവാനന്ദന്‍, പി. അനില്‍കുമാര്‍, ശാന്തി അനില്‍, വി. മുസ്തഫ, സഞ്ജിത് പിണങ്ങോട്, ടി. ജോര്‍ജ്, കെ.ടി. ഷിബു, പി.കെ. മുസ്തഫ, ജോസ് കാപ്പിക്കളം, ബി. സലിം, പി. രത്‌നാവതി, കെ. സരിത, സനല്‍രാജ്, ജൂലി സജി, രാജാമണി, സണ്ണി കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here