ഒറ്റ ഗോളിൽ 
എടികെ ബഗാൻ ; കൊൽക്കത്തൻ ഡർബിയിൽ 
ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി

സീസണിലെ ആദ്യ കൊൽക്കത്തൻ ഡെർബി എടികെ മോഹൻ ബഗാൻ നേടി. ഡ്യുറന്റ്‌ കപ്പ്‌ ഫുട്‌ബോളിൽ ഈസ്റ്റ്‌ ബംഗാളിനെ ഒറ്റ ഗോളിന്‌ മറികടന്നു.

സുമിത്‌ പാസിയുടെ പിഴവുഗോളാണ്‌ എടികെ ബഗാന്‌ ജയം നൽകിയത്‌. വിദേശകളിക്കാർ ഉൾപ്പെടെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തിയാണ്‌ ഇരുടീമുകളും കളിക്കിറങ്ങിയത്‌.

സാൾട്ട്‌ലേക്കിൽ പതിനായിരങ്ങളാണ്‌ കളികാണാൻ എത്തിയത്‌. ഈസ്റ്റ്‌ ബംഗാളും എടികെ ബഗാനും തമ്മിലുള്ള 381–-ാംമത്സരമായിരുന്നു ഇത്‌. 132ലും ജയം ഈസ്റ്റ്‌ ബംഗാളിനാണ്‌. 124ൽ എടികെ ബഗാനും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News