Alco Scan Van: ലഹരി ഉപയോഗിച്ച് വണ്ടി ഓടിക്കുന്നവര്‍ സൂക്ഷിച്ചോ…കേരള പൊലീസ് ആല്‍ക്കോ സ്‌കാന്‍ വാന്‍ സ്വന്തമാക്കി

ഇനി ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കുടുങ്ങും. ലഹരി ഉപയോഗിച്ചവരെ വേഗം കണ്ടെത്താനാകുന്ന ആല്‍കോ സ്‌കാന്‍ വാന്‍ കേരള പോലീസിന്(Kerala police) സ്വന്തമാകുന്നു.റോട്ടറി ഇന്റര്‍നാഷണലാണ് ഈ അത്യാധുനിക സംവിധാനം സൗജന്യമായി പോലീസിന്(police) മൈാറുന്നത്.

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശാസ്ത്രീയമായി കണ്ടെത്താനാകുന്ന സംവിധാനമാണ് ആല്‍കോ സ്‌കാന്‍ വാന്‍. വാഹന പരിശോധന നടത്തുന്ന സമയം തന്നെ മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കണ്ടെത്താനാകും. മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ വേഗത്തില്‍ പരിശോധിക്കാനാകും.

ഉമിനീരില്‍ നിന്നും നിമിഷങ്ങള്‍ക്കകം തന്നെ ഉപയോഗിച്ച ലഹരി പദാര്‍ത്ഥം തിരിച്ചറിയാനുമാകും.വിദേശ രാജ്യങ്ങളില്‍ പോലീസ് ഉപയോഗിക്കുന്ന ഈ വാഹനത്തിനും മെഷീനും ചേര്‍ത്ത് ഒന്നിന് 50 ലക്ഷം രൂപയാണ് വില. റോട്ടറി ഇന്റര്‍നാഷണലാണ് ഈ അത്യാധുനിക സംവിധാനം സൗജന്യമായി പോലീസിന് മൈാറുന്നത്.

ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
പോലീസ് മേധാവി അനില്‍ കാന്ത് ,വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം , റോട്ടറി ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel