
പാന്‍ മസാല(Pan masala) കമ്പനിയുടെ പരസ്യ ഓഫര്‍ നിരസിച്ച് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍(Karthik Aryan). ഒമ്പത് കോടിയുടെ ഓഫറാണ് നടന്‍ നിരസിച്ചത്. ആരാധകര്‍ക്കിടയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ താല്പര്യമില്ലെന്ന കാരണത്താലാണ് നടന്‍ പരസ്യത്തില്‍ നിന്ന് ഒഴിവായത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഒരു പ്രമുഖ പരസ്യ നിര്‍മ്മാതാവ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ‘അത് ശരിയാണ്. കാര്‍ത്തിക് ആര്യന്‍ 8-9 കോടിയുടെ പാന്‍ മസാല ഓഫര്‍ നിരസിച്ചു. മറ്റു ബോളിവുഡ് താരങ്ങളെ അപേക്ഷിച്ച് കാര്‍ത്തികിന് ധാര്‍മികതയുണ്ട്. ഇത്രയും വലിയ പണം വേണ്ടെന്ന് പറയുന്നത് എളുപ്പമല്ല. എന്നാല്‍ ഒരു യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് കാര്‍ത്തിക് ബോധവാനാണ്’, അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍പേഴ്സണും നിര്‍മ്മാതാവുമായ പഹ്ലജ് നിഹലാനിയും നടനെ അഭിനന്ദിച്ച് രംഗത്തെത്തി. ‘പാന്‍ മസാല ആളുകളെ കൊല്ലുകയാണ്. ബോളിവുഡ് നായകന്മാര്‍ ഗുട്കയും പാന്‍ മസാലയും കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് തീര്‍ച്ചയായും രാജ്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു.
കാര്‍ത്തിക് ആര്യന്റെ ഈ തീരുമാനത്തിന് സോഷ്യല്‍ മീഡിയയിലും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. നടന്റെ ഈ തീരുമാനം അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങള്‍ കണ്ടു പഠിക്കണമെന്നാണ് പലരുടേയും അഭിപ്രായം. നേരത്തെ അക്ഷയ് കുമാറിന് നേരെ പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരസ്യത്തില്‍ അഭിനയിച്ചതില്‍ നടന്‍ മാപ്പപേക്ഷയും നടത്തി. ഇനി മേലില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here