PA Muhammed Riyas: ഒപ്പിട്ട് മുങ്ങിയവരെ പൊക്കാൻ മന്ത്രി എത്തി; കർശനമായ നടപടി ഉണ്ടാവുമെന്ന് മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന് കീഴിലെ കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്(PA Muhammed Riyas) പരിശോധന നടത്തി. പൂജപ്പുര(poojappura)യിൽ സെൻട്രൽ ജയിൽ വളപ്പിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് തിങ്കളാഴ്ച വൈകിട്ട് മന്ത്രി(minister) പരിശോധനക്കായി എത്തിയത്.

ഓഫീസിൽ പലപ്പോഴും ജീവനക്കാർ ഉണ്ടാവാറില്ലെന്നും ഓഫിസിൽ എത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്നതും അടക്കമുള്ള പൊതുജനങ്ങളുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന.

നാല് ജീവനക്കാർ ഉള്ള ഓഫീസിൽ മന്ത്രി എത്തുമ്പോൾ രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നത്. അവധി രെജിസ്റ്റർ ഉൾപ്പെടെ മന്ത്രി ആവശ്യപ്പെട്ട ഒരു രേഖയും ഹാജരാക്കാൻ ഇവർക്ക് സാധിച്ചില്ല. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഇവിടെ കണ്ടെത്താൻ കഴിഞ്ഞത്.

അനധികൃതമായി അവധി എടുത്തവരും ഒപ്പിട്ട് മുങ്ങിയവരും ഇവിടെ ഉണ്ട് . ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. കർശനമായ നടപടി ഉണ്ടാവും. ഇത് മറ്റുമുള്ളവർക്കുകൂടിയുള്ള സന്ദേശമാണെന്നും മന്ത്രി പറഞ്ഞു.

കെട്ടിട വിഭാഗം ചീഫ് എൻജിനീയർ കൂടുതൽ പരിശോധന നടത്തി മറ്റ് നടപടികൾ കൈക്കൊള്ളും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്കുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News