Viral video: ഉറങ്ങുന്ന സ്ത്രീയുടെ ശരീരത്തില്‍ പത്തി വിരിച്ച് മൂര്‍ഖന്‍; വീഡിയോ വൈറല്‍

പാമ്പിനെ(Snake) എല്ലാവര്‍ക്കും ഭയമാണ്. ആ പാമ്പ് ശരീരത്തില്‍ കയറി പത്തിവിരിച്ച് നിന്നാലോ? അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍(Social media) നിറയുന്നത്.


ദൃശ്യത്തില്‍ മരങ്ങള്‍ക്കു നടുവില്‍ ഇട്ടിരിക്കുന്ന കട്ടിലില്‍ കിടന്നുറങ്ങുന്ന സ്ത്രീയെ കാണാം. ഇവരുടെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറിയ മൂര്‍ഖന്‍ പാമ്പാണ് പത്തിവിരിച്ച് നിന്നത്. ഇതൊന്നുമറിയാതെയായിരുന്നു തുറസ്സായ സ്ഥലത്ത് സ്ത്രീയുടെ ഉറക്കം. സമീപത്തായി ഒരു പശുക്കിടാവും നില്‍പുണ്ടായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ആക്രമിക്കാന്‍ തയാറായി നില്‍ക്കുന്ന പാമ്പിന്റെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യം പങ്കുവച്ചത്.

എന്നാല്‍ അല്‍പസമയയം പത്തിവിരിച്ച് നിന്ന ശേഷം പാമ്പ് മെല്ലെ അവിടെ നിന്ന് ഇഴഞ്ഞുപോയതായും അദ്ദേഹം വിശദീകരിച്ചു. ഇതൊന്നുമറിയാതെ സ്ത്രീ ഉറക്കം തുടരുകയും ചെയ്തു. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News