Chinese Chopsuey: രുചിയില്‍ കിടിലന്‍ ചൈനീസ് ചോപ്‌സി; ഈസി റെസിപ്പി ഇതാ..

രുചിയില്‍ കിടിലനായ ചൈനീസ് ചോപ്‌സി(Chinese chopsuey) കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഐറ്റം ആണ്. ഏറ്റവും എളുപ്പത്തില്‍ ഈ ഐറ്റം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.നൂഡില്‍സ് – 150 ഗ്രാം

2.എണ്ണ – രണ്ടു വലിയ സ്പൂണ്‍

3.ചിക്കന്‍ അരിഞ്ഞത് – 100 ഗ്രാം

ചെമ്മീന്‍ – 50 ഗ്രാം

4.സെലറി – ഒരു തണ്ട്, നീളത്തില്‍ കനം കുറച്ച് ചരിച്ച് മുറിച്ചത്

കാബേജ് – രണ്ട് ഇല, നീളത്തില്‍ അരിഞ്ഞത്

കാരറ്റ് – ഒന്ന്, നീളത്തില്‍ കനം കുറച്ച് ചരിച്ച് മുറിച്ചത്

ബീന്‍സ് – മൂന്ന്, നീളത്തില്‍ കനം കുറച്ച് ചരിച്ച് മുറിച്ചത്

ചൗചൗ – ഒന്ന്, നീളത്തില്‍ കനം കുറച്ച് ചരിച്ച് മുറിച്ചത്

ലീക്ക്‌സ് – ഒരു തണ്ട്, നീളത്തില്‍ കനം കുറച്ച് ചരിച്ച് മുറിച്ചത്

സവാള – ഒന്ന്,ചതുരക്കഷണങ്ങളാക്കിയത്

സാലഡ് കുക്കുമ്പര്‍ – ഒന്നിന്റെ പകുതി, അരി കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത്

കാപ്‌സിക്കം – ഒന്നിന്റെ പകുതി, ചതുരക്കഷണങ്ങളാക്കിയത്

5.ചിക്കന്‍ സ്റ്റോക്ക് – ഒരു വലിയ സ്പൂണ്‍

6.സോയാസോസ് – ഒരു ചെറിയ സ്പൂണ്‍

ഓയ്‌സ്റ്റര്‍ സോസ് – ഒരു ചെറിയ സ്പൂണ്‍
7.കോണ്‍ഫ്ളോര്‍ – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

നൂഡില്‍സ് ചൂടായ എണ്ണയില്‍ വറുത്തു കോരി വയ്ക്കുക. എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്കു നാലാമത്തെ ചേരുവ അരിഞ്ഞതു ചേര്‍ത്തു വഴറ്റിയ ശേഷം ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്തു തിളപ്പിക്കുക. ഇതില്‍ സോസുകളും ചേര്‍ത്തിളക്കിയ ശേഷം കോണ്‍ഫ്ളോര്‍ അല്‍പം വെള്ളത്തില്‍ കലക്കിയതും പാകത്തിനുപ്പും ചേര്‍ത്തിളക്കി യോജിപ്പിക്കുക. വിളമ്പാനുള്ള പാത്രത്തില്‍ നൂഡില്‍സ് വറുത്തതു നിരത്തി അതിനു മുകളില്‍ ചോപ്‌സി വച്ചു വിളമ്പുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News