Lamborghini: നിരത്തുകള്‍ കീഴടക്കാന്‍ ഹുറാകാന്‍ സ്റ്റെറാറ്റോയ്; ലംബോര്‍ഗിനിയുടെ സൂപ്പര്‍ കാര്‍

ഹുറാകാന്‍ ടെക്‌നിക്കയുടെ ഇന്ത്യന്‍ ലോഞ്ചിനിടെ ആഗോളതലത്തില്‍ ഏത് സൂപ്പര്‍ കാര്‍ ലോഞ്ച് ചെയ്യുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചക്ക് ലംബോര്‍ഗിനി(Lamborghini) ഇടം നല്‍കിയിരുന്നു. കഴിഞ്ഞ മാസം സൂചനകള്‍ നല്‍കിയ ‘ഹുറാകാന്‍ സ്റ്റെറാറ്റോ’ ആയിരിക്കുമെന്നാണ് സൂചന.

ഓഫ് റോഡ് സൂപ്പര്‍ കാര്‍ ഉല്‍പാദനത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഡിസംബറോടെ ആഗോളതലത്തില്‍ ഇത് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് എത്തുമെന്നാണ് സൂചന.

7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച ഹുറാകാന്‍ ഇവോയില്‍ നിന്നുള്ള അതേ 640 എച്ച്പി, 5.2-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് വി10 എഞ്ചിന്‍ ഹുറാകാന്‍ സ്റ്റെറാറ്റോയ്ക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഓഫ്-റോഡ് തയ്യാറാക്കാന്‍, 20 ഇഞ്ച് അലോയ് വീലുകളില്‍ ഉയര്‍ന്ന റൈഡ് ഹൈറ്റും ചങ്കി ടയറുകളും സഹിതം ലംബോര്‍ഗിനി ഒരു ട്വീക്ക് ചെയ്ത സസ്‌പെന്‍ഷന്‍ നല്‍കും.

കൂടാതെ, ഫ്രണ്ട് ബമ്പറില്‍ ഓക്‌സിലറി ലാമ്പുകള്‍, ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകളില്‍ ബോള്‍ട്ട്-ഓണ്‍ പ്ലാസ്റ്റിക് ക്ലാഡിംഗ്, സൈഡ് സ്‌കര്‍ട്ടുകള്‍, റൂഫ് റെയിലുകള്‍, ഒരു പുതിയ ഡിഫ്യൂസര്‍, റൂഫില്‍ ഘടിപ്പിച്ച എയര്‍ സ്‌കൂപ്പ് എന്നിവയും ചേര്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here