5 G: ദീപാവലിക്ക് 5 ജി പൊട്ടിക്കാന്‍ ജിയോ; മുകേഷ് അംബാനിയുടെ പ്രഖ്യാപനം

തെരഞ്ഞെടുത്ത നാല് നഗരങ്ങളില്‍ ദീപാവലിക്ക്(Diwali) ജിയോയുടെ(Jio) 5 ജി സേവനം ലഭ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി(Mukesh Ambani). ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഒക്ടോബര്‍ അവസാനത്തോടെ 5 ജി എത്തുന്നത്. 2023 ഡിസംബറോടെ മുഴുവന്‍ പാന്‍ ഇന്ത്യ കവറേജും ലഭ്യമാക്കാന്‍ ജിയോ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ജിയോയുടെ 45-ാം വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘ജിയോ 5ജി യഥാര്‍ത്ഥ 5ജി ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ജിയോയുടെ 4ജി,ജിയോ ഫൈബര്‍ എന്നിവ പോലെത്തന്നെ ജിയോ 5ജിയും മികച്ച നിലവാരത്തിലായിരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ‘ഇന്ന്, ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍, പ്രത്യേകിച്ച് ഫിക്‌സഡ് ബ്രോഡ്ബാന്‍ഡില്‍ ജിയോ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് ജിയോയുടെ 5 ജി സേവനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ആഗോള വിപണിയില്‍ ഡിജിറ്റല്‍ ആയിട്ടുള്ള എല്ലാ കാര്യങ്ങളിലും പരിഹാരമായി മാറുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.

അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തില്‍ ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത് റിലയന്‍സ് ജിയോ ഇന്‍ഫോകോം ആയിരുന്നു 24,740 മെഗാഹെര്‍ട്സ് ആണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News