Onam Kit: ഓണക്കിറ്റ്‌ വാങ്ങുന്നവരെ നായ്‌ക്കളോട്‌ ഉപമിച്ച്‌ ട്വന്റി20; പ്രതിഷേധം

സംസ്ഥാന സർക്കാർ റേഷൻകട വഴി നൽകുന്ന ഓണക്കി(onam kit) വാങ്ങുന്നവരെ നായ്‌ക്കളോട്‌ ഉപമിച്ച്‌ കിഴക്കമ്പലത്തെ ട്വന്റി2(twenty20). ഫെയ്‌സ്‌ബുക്ക് പേജിലിട്ട കുറിപ്പിനെതിരെ ജനരോഷം ശക്തമാവുകയാണ്. രണ്ടു നായ്‌ക്കളുടെ ചിത്രത്തോടുകൂടിയാണ്‌ പോസ്‌റ്റ്‌. സായ്‌പ്‌ പട്ടിക്ക്‌ സ്വന്തം വാൽ തിന്നാൻ കൊടുത്തതുപോലെയാണ്‌ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ എന്നാണ്‌ ആക്ഷേപം.

കുറിപ്പിനെതിരെ രോഷം പ്രകടിപ്പിച്ച്‌ നൂറുകണക്കിന്‌ കമന്റുകളാണ്‌ നിറയുന്നത്‌. പ്രതിഷേധിച്ചവരിൽ ഏറെപ്പേരും ട്വന്റി20 അനുഭാവികളോ പ്രവർത്തകരോ ആണ്‌. ഓണത്തിന്‌ ആരും പട്ടിണിയാകരുതെന്നതിനാലാണ്‌ സംസ്ഥാനത്തെ എല്ലാവർക്കും സർക്കാർ കിറ്റ്‌ നൽകുന്നതെന്നും അത്‌ വാങ്ങുന്നവരെ പട്ടികളെന്ന്‌ ആക്ഷേപിച്ചത്‌ ശരിയല്ലെന്നുമാണ്‌ കമന്റുകൾ. കുറിപ്പ്‌ പിൻവലിച്ച്‌ ട്വന്റി20 ചെയർമാൻ മാപ്പുപറയണമെന്നും കമന്റുകളിൽ ആവശ്യപ്പെടുന്നു.

നിരവധി കമൻ്റുകളാണ് ഇപ്പോള്‍ പോസ്റ്റിനു താ‍ഴെ വരുന്നത്. ‘വിമർശിക്കാം, പക്ഷേ ഇത്രയും തരംതാഴരുത്‌’ എന്ന കുറിപ്പോടെ പി വി ശ്രീനിജിൻ എംഎൽഎയും കുറിപ്പിനെതിരെ പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News