
കോട്ടയം(kottayam) ജില്ലയുടെ കിഴക്കൻ മേഖലകളിൽ വീണ്ടും മഴ(rain) ശക്തമാകുന്നു. ഈരാറ്റുപേട്ട മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. മൂന്നിലവ്, നടയ്ക്കൽ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി തുടങ്ങി. ഇതോടൊപ്പം മീനച്ചിലാറ്റിലും ജലനിരപ്പ് ഉയരുകയാണ്.
അതിശക്തമായ ഒഴുക്ക് ഇപ്പോൾ തന്നെ നദിയിലുണ്ട്. ഇത് പാലാ, ഭരണങ്ങാനം പ്രദേശങ്ങളിലും ആശങ്കയുണർത്തുന്നുണ്ട്. ഇതിനിടെ ഭരണങ്ങാനത്ത് മീനച്ചിലാറ്റിലൂടെ അജ്ഞാത മൃതദേഹം ഒഴുകിയെത്തി.
വിലങ്ങു പാറ പാലത്തിന് സമീപത്തുകൂടി ഒഴുകുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ തറപ്പേൽക്കടവ് ഭാഗത്തു നിന്നും പൊലീസും, ഫയർഫോഴ്സും ചേർന്ന് കരയ്ക്ക് അടുപ്പിച്ചു.
പാൻസും, ഷർട്ടും ധരിച്ച പുരുഷൻ്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here