സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയുടെ സ്‌ട്രൈക്കര്‍ ഓബമയാങിന്റെ വീട്ടില്‍ കൊള്ള. ബാഴ്‌സലോണയിലെ കാസ്റ്റല്‍ഡെഫെല്‍സിലുള്ള വീട്ടിലാണ് കൊള്ള നടന്നത്. താരത്തെയും കുടുംബത്തെയും തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് നാലംഗ സംഘം കൊള്ള നടത്തിയത്. ഓബമയാങിനെ അക്രമിസംഘം മര്‍ദ്ദിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
വീട്ടിലെ തോട്ടത്തിലൂടെ അകത്തുകയറിയ അക്രമിസംഘം ഓബമയാങിനെയും ഭാര്യയെയും തോക്ക് ചൂണ്ടിയും ഇരുമ്പുവടി വീശിയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടിനുള്ളിലെ ഒരു സേഫ് ഓബയാങിനെ ഭീഷണിപ്പെടുത്തി തുറപ്പിച്ച സംഘം അതിനുള്ളില്‍ ആഭരണങ്ങളുമായി കാറില്‍ കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കറ്റാലന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here