Divya Unni: മഞ്ജു വാര്യര്‍ ഏറ്റവും അടുത്ത സുഹൃത്ത്: ദിവ്യ ഉണ്ണി

മഞ്ജു വാര്യര്‍(Manju Warrier) ഏറ്റവും അടുത്ത സുഹൃത്താണെന്ന് നടി ദിവ്യ ഉണ്ണി(Divya Unni). സല്ലാപമെല്ലാം അന്നത്തെ ഇഷ്ട സിനിമയായിരുന്നു. പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് ആദ്യ സിനിമയിലേയ്ക്ക് വിനയന്‍ അങ്കിളിന്റെ കോള്‍ വരുന്നത്. ആ കാലം തൊട്ട് മഞ്ജുച്ചേച്ചിയെ പരിചയമുണ്ട്. വളരെ നല്ല സുഹൃത്ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

പൊക്കം എനിക്ക് എപ്പോഴും ഒരു പ്ലസ് ആയിരുന്നു. അച്ഛനും അച്ഛന്റെ അമ്മയ്ക്കുമെല്ലാം നല്ല പൊക്കമാണ്. പൊക്കമുള്ളതു കൊണ്ടും കൂടിയാണ് അക്കാലത്ത് ലാലേട്ടന്റെയും മമ്മുക്കയുടെയും സുരേഷേട്ടന്റെയുമൊക്കെ കൂടെ അഭിനയിയ്ക്കാന്‍ പറ്റിയതെന്നും അതൊരു കുറവായി ഒരിയ്ക്കലും തോന്നിയിട്ടില്ലെന്നും ദിവ്യ ഉണ്ണി കൈരളി ടി വിയുടെ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

തൊണ്ണൂറുകളില്‍ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here