എറണാകുളം(ernakulam) ആലങ്ങാട് മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ്(father) മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി(arrest). പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റമാണ് പൊലീസ്(police) ചുമത്തിയിരിക്കുന്നത്. ഈ മാസം 20 ന് ആയിരുന്നു നീറിക്കോട് കൊല്ലംപറമ്പിൽ വിമൽകുമാര്‍ മരിച്ചത്.
സംഭവത്തില്‍ പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. തുടര്‍ന്നാണ്, ആലങ്ങാട് നീറിക്കോട് സ്വദേശികളായ നിഥിന്‍, തൗഫീക്ക്, കരുമാലൂര്‍ തട്ടാംപടി സ്വദേശി വിവേക് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്.
പിടിയിലായ വിവേകിന് കുറ്റകൃകൃത്യത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും ആക്രമണത്തിനുശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹന സൗകര്യം ഒരുക്കി നല്‍കിയത് വിവേക് ആണ്. നിഥിനും തൗഫീക്കും സഞ്ചരിച്ചിരുന്ന ബൈക്ക് വിമൽ കുമാറിന്റെ വിടിനു മുമ്പിലുള്ള റോഡിൽ മറിഞ്ഞു വീണു .ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിമൽകുമാറിന്റെ മകനും കൂട്ടുകാരനും അവരെ എഴുന്നേൽപ്പിച്ച് വിട്ടു.
എന്നാൽ അൽപ്പ സമയത്തിന് ശേഷം ബൈക്കിൽ പോയ യുവാക്കൾ തിരിച്ചെത്തി വിമൽകുമാറിന്റെ മകനേയും കൂട്ടുകാരനെയും മർദ്ദിച്ചു.ഇത് കണ്ട് വീട്ടിൽ നിന്നിറങ്ങി വന്ന് തടയാൻ ശ്രമിച്ച വിമൽ കുമാറിനെയും യുവാക്കൾ മർദ്ദിക്കുകയും പുറകോട്ട് തള്ളിയിടുകയും ചെയ്തു.
നെഞ്ചിനടിയേറ്റ് കുഴഞ്ഞ് വീണ 54 കാരനായ വിമൽ കുമാറിനെ ഉടൻ പറവൂർ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയത്. അതേസമയം, കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.