Pathanamthitta: ബൈക്ക് യാത്രികൻ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ

പത്തനംതിട്ട(pathanamthitta) നഗരത്തിലെ ശബരിമല(sabarimala) ഇടത്താവളത്തിന് അടുത്ത വെള്ളക്കെട്ടിൽ ബൈക്ക് യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. പീരുമേട് സ്വദേശി സജീവാണ് മരിച്ചത്. രണ്ടുപേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്.

ഇടത്താവളത്തിന് അടുത്ത് ഇവർ സഞ്ചരിച്ച ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായെന്നാണ് സംശയം. സജീവിനോപ്പം ഉണ്ടായിരുന്ന സതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിൽ പരിക്കേറ്റ് കിടന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഒപ്പം ഉണ്ടായിരുന്ന ആളെ പറ്റി വിവരം അറിഞ്ഞത്. തുടർന്ന് അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് സജീവിന്റെ മൃതദേഹം(deadbody) കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News