Pathanamthitta:കനത്ത മഴ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട9Pathanamthitta) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്. എന്നാല്‍ മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

കനത്തമഴയില്‍ പത്തനംതിട്ട ജില്ലയുടെ വടക്കന്‍ മേഖലയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. പലയിടത്തും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയില്‍ എസ്.പി ഓഫിസിലെ കന്റിലിനും മുന്നിലെ മുന്നിലെ റോഡിലും വെള്ളം കയറി.

കനത്ത മഴയില്‍ കോട്ടാങ്ങല്‍ പഞ്ചായത്തിലും വെണ്ണിക്കുളത്തും വീടുകളില്‍ വെള്ളം കയറി. ചുങ്കപ്പാറ ടൗണിലെ കടകളില്‍ വെള്ളം കയറി. വെണ്ണിക്കുളം തടിയൂര്‍ റോഡിലും കോഴഞ്ചേരി തെക്കേമല പന്തളം റോഡിലും കോയിപ്രം പൊലീസ് സ്റ്റേഷന് മുന്‍വശം പുല്ലാട്ടും വെള്ളം കയറി ഏറെനേരം ഗതാഗതം തടസപ്പെട്ടു. മല്ലപ്പള്ളിയില്‍ ഒരു കട ഒഴുകിപ്പോയി. ആനിക്കാട്ടും തെള്ളിയൂരും തോടുകള്‍ കരകവിഞ്ഞു കുറിയന്നൂരിലും എഴുമറ്റൂരിലും മണ്ണിടിച്ചിലുണ്ടായി. വെള്ളം കയറിയ മേഖലകളിലേയും അപകടസാധ്യതയുള്ള സ്ഥലങ്ങളിലേയും ആള്‍ക്കാരെ ക്യാമ്പുകളിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News