Vizhinjam:വിഴിഞ്ഞത്തെ സമരക്കാരുമായി മന്ത്രിതല ഉപസമിതി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

(Vizhinjam)വിഴിഞ്ഞത്തെ സമരക്കാരുമായി മന്ത്രിതല ഉപസമിതി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഞായറാഴ്ച ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചില്ലെന്ന് കാട്ടി സമരസമിതി ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നില്ല.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന നിലപാട് മന്ത്രിമാര്‍ സമരക്കാരെ ധരിപ്പിക്കും. മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇന്ന് പതിനഞ്ചാം ദിവസമാണ്.ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. തുറമുഖ നിര്‍മ്മാണ കേന്ദ്രത്തിന് അകത്തു കയറി പ്രതിഷേധിക്കാനാണ് ഇന്നും സമരസമിതിയുടെ തീരുമാനം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here