India:രാജ്യത്ത് ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവര്‍ക്കിടയില്‍ ആത്മഹത്യ ഇരട്ടിയാകുന്നുവെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവര്‍ക്കിടയില്‍ ആത്മഹത്യ(Suicide) ഇരട്ടിയാകുന്നുവെന്ന് കണക്കുകള്‍.

2021ല്‍ രാജ്യത്താകെ ആത്മഹത്യ ചെയ്ത 164033 പേരില്‍ നാലിലൊന്നും ദിവസക്കൂലിക്ക് പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ വര്‍ഷം 13089 കുട്ടികള്‍ ആത്മഹത്യ ചെയ്തതായും കണക്ക്. കഴിഞ്ഞ വര്‍ഷം 13089 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2020 ല്‍ ഇത് 12,526 ആയിരുന്നു.

ടീസ്റ്റ സെറ്റല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതെ സമയം ടീസ്റ്റ സെതല്‍വാദിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ടീസ്റ്റ സെതല്‍വാദ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമൊത്ത് കേസുകള്‍ അട്ടിമറിയ്ക്കാന്‍ കൂട്ടുനിന്നുവെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News