Kerala Rain:കോട്ടയത്ത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

(Kottayam)കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച(ഓഗസ്റ്റ് 30) അവധി നല്‍കി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോട്ടയം താലൂക്കില്‍ മൂന്നും ചങ്ങനാശേരിയില്‍ നാലു ക്യാമ്പുകളുമാണുള്ളത്. 43 കുടുംബങ്ങളിലെ 155 പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലുള്ളത്.

ചമ്പക്കര ഗവണ്‍മെന്റ് എല്‍.പി.എസ്., നെടുമണ്ണി പള്ളി പാരിഷ് ഹാള്‍, വാകത്താനം തൃക്കോത്ത് ഗവണ്‍മെന്റ് എല്‍.പി.എസ്., എറികാട് എസ്.എന്‍.ഡി.പി. ഹാള്‍, പുതുപ്പള്ളി അങ്ങാടി എം.ഡി. എല്‍.പി. സ്‌കൂള്‍, ഇരവിനെല്ലൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസ്. എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍. 61 പുരുഷന്‍മാരും 55 സ്ത്രീകളും 39 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്.

കനത്ത മഴ;കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( 2022 ഓഗസ്റ്റ് 30 ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

അതേസമയം മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News