DYFI:ധീരരക്തസാക്ഷികള്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മരിക്കാത്ത ഓര്‍മകള്‍ക്ക് രണ്ടാണ്ട്…

ധീരരക്തസാക്ഷികള്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മരിക്കാത്ത ഓര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. 2020 ആഗസ്ത് 30ന് തിരുവോണത്തലേന്നാണ് ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജി നെയും കോണ്‍ഗ്രസ് ഗുണ്ടകള്‍ അരുംകൊല ചെയ്തത്.

മിഥിലാജിനും ഹഖ് മുഹമ്മദിനും നേതാക്കളും പ്രവർത്തകരും അന്ത്യാഭിവാദ്യമർപ്പിക്കുന്നു (ഫയൽ ചിത്രം)

വെഞ്ഞാറമൂട് തേമ്പാമൂട് മേഖലയിലെ കലുങ്കുംമുഖം യൂണിറ്റ് പ്രസിഡന്റായിരുന്നു ഹഖ് മുഹമ്മദ്. വെമ്പായം മേഖലയിലെ തേവലക്കാട് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു മിഥിലാജ്. ധീരരക്തസാക്ഷികളുടെ ഓര്‍മദിനത്തില്‍ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി
ഡോ. ജെ. എസ്. ഷിജു ഖാന്‍ എഴുതുന്നു:-

രണ്ടുതരം മരണങ്ങളെപ്പറ്റി മഹാനായ മാവോ (Mao zedong )പറയുന്നുണ്ട്. ഒന്ന് ഒരു ചെറു കാറ്റടിച്ചാല്‍ പതിരുപോലെ പറന്നു പോകുന്ന സാധാരണ മരണം. മറ്റൊന്ന് എത്ര കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചാലും അനക്കമില്ലാത്ത പര്‍വതത്തിന്റെ ഗാംഭീര്യത പോലെ കനമുള്ള മരണം. അതാണ് രക്തസാക്ഷിത്വം.

ധീരരക്തസാക്ഷികള്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മരിക്കാത്ത ഓര്‍മകള്‍ക്ക് രണ്ടാണ്ട്. 2020 ആഗസ്ത് 30ന് തിരുവോണത്തലേന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജി നെയും കോണ്‍ഗ്രസ്ഗുണ്ടകള്‍ അരുംകൊല ചെയ്തത്.
വെഞ്ഞാറമൂട് തേമ്പാമൂട് മേഖലയിലെ കലുങ്കുംമുഖം യൂണിറ്റ് പ്രസിഡന്റായിരുന്നു ഹഖ് മുഹമ്മദ്. വെമ്പായം മേഖലയിലെ തേവലക്കാട് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു
മിഥിലാജ് . തിരുവോണ പുലരിയില്‍ കേരളം ഉണര്‍ന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ആ വാര്‍ത്ത കേട്ടായിരുന്നു.
കോവിഡ് – പ്രളയകാല ദുരിതങ്ങളില്‍ നാടിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹികളായിരുന്നു ഇരുവരും .
രക്തദാനം ഉള്‍പ്പെടെയുള്ള എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നില്‍നിന്ന ഈ ചെറുപ്പക്കാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. അക്കാരണം കൊണ്ടു തന്നെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഇവരെ ലക്ഷ്യം വച്ചു. ഈ യുവ സഖാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി പ്രദേശത്തെ നിരവധി ചെറുപ്പക്കാര്‍ ഡിവൈഎഫ് യില്‍ എത്തിയത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ അലോസരപ്പെടുത്തി.
കോണ്‍ഗ്രസ് ഗുണ്ടാവിളയാട്ടം നിലനിന്ന പ്രദേശങ്ങളില്‍ ഡിവൈഎഫ്‌ഐ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും . അവര്‍ ഉയര്‍ത്തിപ്പിടിച്ച പതാക കൂടുതല്‍ ഉയരത്തില്‍ പാറിക്കുവാനുള്ള പോരാട്ടത്തില്‍,
രക്തസാക്ഷിത്വ സ്മരണകള്‍ തലമുറകള്‍ക്ക് പ്രചോദനമാകും.

വര്‍ത്തമാനകാല ഇന്ത്യയില്‍ ജനാധിപത്യവും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുകയാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ ബി ജെ പി യും യുഡിഎഫും എസ്ഡിപിഐയും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണ് . തലസ്ഥാന ജില്ലയിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഓഫീസുകള്‍ക്കും നേതാക്കളുടെ വീടിന് നേരെയും ആര്‍ എസ് എസ് ആക്രമണം അഴിച്ചു വിട്ടു. ഡി വൈ എഫ് ഐ നേതാക്കളെ ക്രൂരമായി ആക്രമിച്ചു. വര്‍ഗീയതയ്ക്കും സാമൂഹ്യ തിന്മകള്‍ക്കും എതിരെ ശക്തമായി നിലപാട് സ്വീകരിക്കുന്നു എന്നതുകൊണ്ടു തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ വേട്ടയാടാനാണ് വര്‍ഗീയ – വലതുപക്ഷം ശ്രമിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് സഖാക്കള്‍ ഹഖ് മുഹമ്മദ് – മിഥിലാജ് രക്തസാക്ഷിത്വ ദിനാചരണം നടക്കുന്നത്.
അവരുയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള മഹാസമരത്തില്‍ അണിചേരാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here