(Wayanad)വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി(KPCC General Secretary) കെ കെ അബ്രഹാം 2.22 കോടി തിരിച്ചടക്കണമെന്ന് ഉത്തരവ്. പ്രതികളായ മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് ആകെ 8.34 കോടി രൂപ തിരിച്ചടക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവ്.
രണ്ടുമാസത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ റവന്യു റിക്കവറി അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും സഹകരണ ജോ. രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. അംഗങ്ങള്‍ അറിയാതെ അവരുടെ വസ്തുവിന്‍മേല്‍ കൂടുതല്‍ തുക വായ്പയെടുത്തായിരുന്നു തട്ടിപ്പ്.
2017-18 കാലയളവിലെ ഓഡിറ്റിലാണ് കോടികളുടെ വായ്പ്പാ തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിന്റെ അന്നത്തെ പ്രസിഡന്റായ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.