Onam:അത്തം ഘോഷയാത്ര മാറ്റി വെച്ചിട്ടില്ല: നഗരസഭ ചെയര്‍പേഴ്‌സണ്‍

അത്തം ഘോഷയാത്ര മാറ്റി വെച്ചിട്ടില്ലെന്ന് നഗരസഭ
ചെയര്‍പേഴ്‌സണ്‍. ഒരു മണിക്കൂറിനു ശേഷം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു. തൃപ്പൂണിത്തുറയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നഗര ചെയര്‍പേഴ്‌സണിന്റെ പ്രതികരണം.

അത്തം നഗരിയായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് മന്ത്രി വി.എന്‍. വാസവന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളുമായി ഘോഷയാത്ര നടക്കും. തെയ്യം, തിറ, കഥകളി തുടങ്ങി വിവിധ കലാരൂപങ്ങളും 60 ഓളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. രാജകുടുംബത്തിലെ പ്രതിനിധികളുടെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയ അത്ത പതാക രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ ഉയര്‍ത്തുന്നതോടെ ആണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക.

ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്ന ഘോഷയാത്ര ബസ് സ്റ്റാന്‍ഡ്, സ്റ്റാച്യു ജംക്ഷന്‍, എസ്എന്‍ ജംക്ഷന്‍, ശ്രീപൂര്‍ണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംക്ഷന്‍ വഴി ബോയ്‌സ് ഹൈസ്‌കൂള്‍ എത്തിച്ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News