കാലാവസ്ഥ പ്രശ്നങ്ങള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ഹൈ ആള്‍ട്ടിട്യൂഡ് റെസ്‌ക്യൂബ് ഹബ് സ്ഥാപിക്കും:മന്ത്രി കെ രാജന്‍|K Rajan

ഇടുക്കി, വയനാട് ജില്ലകളിലെ കാലാവസ്ഥ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ഹൈ ആള്‍ട്ടിട്യൂഡ് റെസ്‌ക്യൂബ് ഹബ് സ്ഥാപിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു.

കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ആധുനികവത്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു(K Rajan).

കുടയത്തൂരില്‍ ഉണ്ടായത് നേരത്തെ പ്രവചിക്കാന്‍ സാധിക്കാത്ത ദുരന്തമാണ്. ഉരുള്‍പൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നു,
പ്രവചിക്കാന്‍ പറ്റാത്ത അപകടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി സര്‍വകലാശാലയുടെ കാലാവസ്ഥ പ്രവചന സംവിധാനം IMD ക്കൊപ്പം പരിഗണിക്കും. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News