Heavy Rain:കനത്ത മഴ;കോഴിക്കോട് മാവൂര് വീട് തകര്‍ന്നു വീണു

കോഴിക്കോട്(Kozhikode) മാവൂര് ചെറുപ്പയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തർന്നു വീണു. ഊർക്കടവ് പൊകുകുണ്ടാരി മീത്തൽ  കണ്ണൻ കുട്ടിയുടെ വീടാണ് തകർന്നത്. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും  ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെയാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് ഊർക്കടവ് പൊകുകുണ്ടാരി മീത്തൽ  കണ്ണൻ കുട്ടിയുടെ വീട് തകർന്നു വീണത്. സംഭവ സമയത്ത് വീട്ടിനുള്ളിൽ കണ്ണൻ കുട്ടിയും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും. ശബ്ദ കേട്ട് ഇവർ പുറത്തേക്ക് ഇറങ്ങിയതോടെ വൻ അപകടം ഒഴുവാകുകയായിരുന്നു.

സംഭവത്തിൽ ഓടിട്ട വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നിട്ടുണ്ട്. നിലവിൽ വാസയോഗ്യമല്ലാത്ത നിലയിലാണ് വീട്.

Kerala Rain:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഇന്നും അതിശക്തമായ മഴ(Heavy rain) തുടരുമെന്ന് മുന്നറിയിപ്പ്. കാസര്‍ഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്(Yellow alert) പ്രഖ്യാപിച്ചു.

മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കടലില്‍ മോശം കാലാസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലിലും കേരളത്തിന് സമീപത്തും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം. അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ മഴ തുടരുമെന്നാണ് അറിയിപ്പ്.

സംസ്ഥാനത്ത് മഴയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പത്തനംതിട്ട കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News