Shashi Tharoor: കോണ്‍ഗ്രസ് അധ്യക്ഷന്‍: ശശി തരൂര്‍ മത്സരിച്ചേക്കും

കോണ്‍ഗ്രസ്(Congress) അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി(Rahul Gandhi) മത്സരിക്കുന്നില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ജി-23 യില്‍ ആലോചന. ശശി തരൂര്‍(Shahi Tharoor), മനീഷ് തിവാരി(Manish Tewari) എന്നിവരുടെ പേരുകളാണ് രാഷ്ട്രീയവൃത്തങ്ങളില്‍ പ്രചരിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനുമേല്‍ ഗാന്ധികുടുംബം സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണിത്. ഗഹ്ലോട്ട് ആണെങ്കില്‍ മത്സരിക്കുമെന്ന് ജി-23 നേതാക്കള്‍തന്നെ മാധ്യമപ്രവര്‍ത്തകരോട് രഹസ്യമായി പറഞ്ഞിട്ടുമുണ്ട്.

രാജിവെച്ച നേതാവ് ഗുലാംനബി ആസാദിനെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു കഴിഞ്ഞദിവസം മനീഷ് തിവാരി പ്രതികരിച്ചത്. ജി-23 നേതാക്കളുമായി സോണിയാ ഗാന്ധി സംസാരിച്ച ശേഷമുണ്ടാക്കിയ സമവായക്കരാര്‍ പാലിച്ചിരുന്നെങ്കില്‍ ആസാദിന്റെ രാജി ഉണ്ടാവില്ലെന്നായിരുന്നു തിവാരിയുടെ പ്രതികരണം.

അതേസമയം, മത്സരിക്കുന്ന കാര്യം തള്ളാതെ ശശി തരൂർ. ഉണ്ടെന്നോ ഇല്ലെന്നോ പറയില്ലെന്നും മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും തരൂർ പറഞ്ഞു. ‘ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെന്ന് അവർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്ത് നിന്ന് ഒരാൾ വരട്ടെ’, തരൂർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News