തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് അംഗീകരിക്കാനാവില്ല;പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും:മുഖ്യമന്ത്രി|Pinarayi Vijayan

(Vizhinjam Port)വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു പഠനത്തിലും പദ്ധതിയുടെ ഭാഗമായാണ് തീരശോഷണം എന്നുള്ളത് കണ്ടെത്തിയിട്ടില്ല. പദ്ധതി കാരണമാണ് തീരശോഷണം എന്നത് അടിസ്ഥാനരഹിതമായ വാദമാണെന്നും മുഖ്യമന്ത്രി  പറഞ്ഞു. നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ
യെുടെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നത് സര്‍ക്കാരിന് അംഗീകരിക്കാന്‍ സാധിക്കില്ല. സമരക്കാരുമായും അവരുടെ ആശങ്കകള്‍ സംബന്ധിച്ചും സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരുന്നു. ചര്‍ച്ചകളുമായി അവര്‍ പൂര്‍ണമായും സഹകരിക്കുന്നുവെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുനരധിവാസത്തിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറ്റുന്നവര്‍ക്ക് 5500 രൂപ വാടക നല്‍കും. വീടുകളുടെ നിര്‍മ്മാണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. ഉചിതമായ തീരസംരക്ഷണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here