Muhammad Riyas: ടൂറിസം കേന്ദ്രങ്ങളിലെ റോഡുകളുടെ പ്രശ്‌നങ്ങള്‍; അടിയന്തര ഇടപെടല്‍ ഉണ്ടാകും: മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം(Tourism) കേന്ദ്രങ്ങളിലെ റോഡുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas) സഭയില്‍. ഇതിനായി വകുപ്പുകളുടെ സംയുക്ത യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഘ വിസ്ഫോടനം, ലഘുമേഘവിസ്ഫോടനം തുടങ്ങിയവ സാധാരണമാവുകയാണ്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വലിയ മാറ്റങ്ങളുണ്ടാകുന്നതിനാല്‍ ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാലാവസ്ഥാ പ്രവചനത്തിന് കൂടുതല്‍ ഡോപ്ലാര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍(K Rajan). ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യൂ ഹബ് തുടങ്ങും. ഇടുക്കി കുടയത്തൂര്‍ ദുരന്തം പ്രവചനാതീതമായിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

കാലാവസ്ഥയിലെയും പരിസ്ഥിതിയിലെയും മാറ്റങ്ങള്‍ സംസ്ഥാനത്ത് പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങള്‍ക്കാണ് വഴിവെക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ആധുനികവത്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു. ഇടുക്കിയിലും വയനാട്ടിലും ഹൈആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യു ഹബ് തുടങ്ങും. കാലാവസ്ഥാ പ്രവചനത്തിന് കൂടുതല്‍ ഡോപ്ലാര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ സാധ്യതാ ഭൂപടങ്ങള്‍ തയാറാക്കി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചനാതീതമായ അപകടം ആയിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here