പേ വിഷബാധ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണം:മുഖ്യമന്ത്രി|Pinarayi Vijayan

ആന്റി റാബിസ് വാക്‌സിന്റെ ഗുണനിലവാരത്തെ പറ്റി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു.

പേവിഷ ബാധാ വാക്‌സിനില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഗുണനിലവാരം പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്.

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും:മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എയുടെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീരശോഷണം സംബന്ധിച്ചാണ് സമിതി പരിശോധിക്കുകയെന്നും മൂന്നുമാസത്തിനകം വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ഏത് പ്രശ്‌നവും പരിഹരിക്കുന്നതിനും അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് സര്‍ക്കാരിന്റെ നയം. അത് എല്ലാകാലത്തും അങ്ങനെ തന്നെയാണ്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഒരു ഭിന്നതയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില ഗൂഢലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നു. അത് സര്‍ക്കാരിന് അംഗീകരിക്കാന്‍ സാധിക്കില്ല. ഏതുവിധേനയും സംഘര്‍ഷം ഉണ്ടാക്കാനുള്ള ചിലരുടെ നീക്കം അംഗീകരിക്കാനാകില്ല. സമരത്തിന് പിന്നില്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണ്. യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ളതല്ല. വിഷയം കേന്ദ്രസര്‍ക്കാരിനെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം നടപടി കൈക്കൊള്ളുമെന്ന് കരുതുന്നില്ല. മണ്ണെണ്ണ ഇതര യാനങ്ങളാണ് ഇതിന് ശാശ്വത പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News