
രാജ്യത്തെ പ്രളയത്തിന് കാരണക്കാര്‍ പാശ്ചാത്യരാജ്യങ്ങളെന്ന വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ആസൂത്രണമന്ത്രി അഹ്‌സാന്‍ ഇക്ബാല്‍(Ahsan Iqbal). കാലാവസ്ഥാവ്യതിയാനം വരുത്തിവച്ചവര്‍ പ്രളയത്തിനുത്തരവാദിത്വം ഏറ്റെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കനത്ത മഴയിലും മഹാപ്രളയത്തിലും ദുരിതത്തില്‍ തുടരുകയാണ് പാക്കിസ്ഥാന്‍ ജനത.
ദിവസങ്ങളായി തുടരുന്ന പെരുമഴ തീര്‍ത്ത വെള്ളപ്പൊക്കത്തില്‍ പാക്കിസ്ഥാനി ജീവിതം കുറച്ചൊന്നുമല്ല കലങ്ങി മറിഞ്ഞത്. രാജ്യത്തിന്റെ മൂന്നിലൊന്നും വെള്ളത്തില്‍ മുങ്ങിയെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ തന്നെ വിലയിരുത്തുന്നത്. കുട്ടികളടക്കം ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനും പെഷവാറും സിന്ധ് പ്രവിശ്യയും വെള്ളത്തിലാണ്.
രാജ്യംനേരിടുന്ന പ്രളയത്തില്‍ ഉത്തരവാദിത്വമേറ്റെടുക്കണമെന്നാണ് പാക് ആസൂത്രണമന്ത്രി അഹ്‌സാന്‍ ഇക്ബാലിന്റെ ആവശ്യം. കാലാവസ്ഥാവ്യതിയാനം വരുത്തിവച്ചവരാണ് പ്രളയത്തിന്റെ കാരണക്കാരെന്നും മന്ത്രി വിമര്‍ശനമുയര്‍ത്തുന്നു. ജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ലോകത്തിലെ ആകെ കാര്‍ബണ്‍ എമിഷന്റെ ഒരു ശതമാനം മാത്രം പ്രാതിനിധ്യമുള്ള, കാര്‍ബണ്‍ ഫുട്പ്രിന്റ്‌സ് നന്നേ കുറഞ്ഞ രാജ്യത്തിന്റെ പരിവേദനം.
പ്രളയനഷ്ടം കണക്കുകൂട്ടി ഔദ്യോഗികമായി തന്നെ അന്താരാഷ്ട്ര സഹായമഭ്യര്‍ത്ഥിക്കാന്‍ ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍. ചൈന പുതപ്പുകളും ടെന്റുകളും വാട്ടര്‍പ്രൂഫ് ടാര്‍പ്പായകളും അയച്ചുനല്‍കി. കാനഡ അഞ്ച് മില്യണ്‍ ഡോളര്‍ സഹായധനമായി നല്‍കി. ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ തുര്‍ക്കി, യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ സഹായം വിമാനമായി പറന്നിറങ്ങിത്തുടങ്ങി. ഇന്ത്യയില്‍ നിന്ന് പഴം- പച്ചക്കറി ഇറക്കുമതി പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here