Pattambi: ബസ് സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം

പട്ടാമ്പി(Pattambi) ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി. പട്ടാമ്പി പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്ക് പുതിയ കമ്പനി

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കൊച്ചിയിലെ ഇ.കെ.കെ കമ്പനിക്ക്.

12 കിലോമീറ്റര്‍ ദേശീയപാതയുടെയും 24 കിലോമീറ്റര്‍ സര്‍വീസ് റോഡിന്റെയും ടാറിങ്ങും ചാലക്കുടി അടിപ്പാതയും ആറുമാസത്തിനകം പൂര്‍ത്തിയാക്കണം.

ജി.എസ്.ടി ഇല്ലാതെ 58 കോടി രൂപയാണ് കരാര്‍ തുക. അറ്റകുറ്റപ്പണിയില്‍ വീഴ്ചവരുത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാ കമ്പനിയില്‍ നിന്ന് ഈ തുകയും 25 ശതമാനം പിഴയും ഈടാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News