ഇനി ദോശച്ചുടാന്‍ ദോശക്കല്ല് വേണ്ട; കൗതുകമുണര്‍ത്തി ദോശപ്രിന്റര്‍

ഇനി ദോശച്ചുടാന്‍ ദോശക്കല്ല് വേണ്ട. ഇസ് ഫ്‌ലിപ്പ് എന്നൊരു മെഷീന്‍ മാത്രം മതി. ഇതില്‍ ദോശയുടെ കനവും കുക്കിങ്ങിനു വേണ്ട സമയവും നമുക്ക് ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതില്‍ ഏകദേശം 700 എംഎല്‍ വരെ മാവ് നിറയ്ക്കാം. ഇതുപയോഗിച്ച് പത്തു ദോശ വരെ ഉണ്ടാക്കാനുമാവും.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവോഷെഫ് (Evochef) കമ്പനിയാണ് ഇതിന് പിന്നില്‍. ഇസി ഫ്‌ലിപ് (EC Flip) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാര്‍ട് ദോശ മേക്കര്‍ എന്ന വിശേഷണവും കമ്പനി നല്‍കി കഴിഞ്ഞു. ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചില്‍, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്ററില്‍നിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകള്‍ വരും. ഇതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ‘ദോശ പ്രിന്റര്‍’ എന്ന പേരിട്ടത്.

ദോശ പ്രിന്ററിനെക്കുറിച്ച് നിരവധി പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. ‘ഇതില്‍ ദോശയുണ്ടാക്കുന്നത് ലളിതവും രസകരവും ആണല്ലോ എന്നതു മുതല്‍ അവര്‍ മെഷീനിലേക്ക് മാവ് ടാങ്ക് ചേര്‍ത്തല്ല ഉണ്ടാക്കിയിരിക്കുന്നതെന്നു എന്നു വരെ നീളുന്നു അവ. മെഷീന് വ്യത്തിയാക്കുന്നത് വിഷമം പിടിച്ച പണിയായിരിക്കും എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്.

കാശ് കളയാന്‍ ഉള്ളതാണെന്ന് പറയുന്നവരും ,ചട്നിയും സാമ്പാറും നമ്മള്‍ തന്നെ ഉണ്ടാക്കണോ എന്ന് ചോദിക്കുന്നവരും മാവ് അരയ്ക്കണോ എന്ന് വിഷമിക്കുന്നവരും നിരവധിയാണ്. ഒരു ഉപകാരവുമില്ലാത്ത ഉപകരണമാണിതെന്ന് മുന്‍വിധി എഴുതിയവരും ഉണ്ട്. ദോശ ചുടാന്‍ എളുപ്പമാണ് മാവ് ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്, മാവ് കുഴയ്ക്കുന്ന ചപ്പാത്തി മേക്കര്‍ പോലെ ആയിരുന്നുവെങ്കില്‍ എന്ന് പറയുന്നവരും കുറവല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News