പുത്തന്‍ സ്‌കോര്‍പിയോ സെപ്റ്റംബര്‍ 26 മുതല്‍

പുതിയ സ്‌കോര്‍പിയോ-എന്നിനെ 2022 ജൂണില്‍ മഹീന്ദ്ര പുറത്തിറക്കിയിരുന്നു. പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ 11.99 ലക്ഷം മുതല്‍ 23.9 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം ദില്ലി) വിലയില്‍ ആണ് എത്തുന്നത്. 2022 സെപ്റ്റംബര്‍ 26 മുതല്‍ പുതിയ സ്‌കോര്‍പിയോ-എന്‍ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ടോപ്പ്-സ്‌പെക്ക് സ്‌കോര്‍പിയോ-എന്‍ Z8L വേരിയന്റിന്റെ ഡെലിവറികള്‍ക്ക് കമ്പനി മുന്‍ഗണന നല്‍കും. 25,000 ബുക്കിംഗുകള്‍ അടങ്ങുന്ന 2022 മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ ഉപഭോക്താക്കളുടെ ആദ്യ ബാച്ചിന്റെ ഡെലിവറിയാണ് സെപ്റ്റംബര്‍ 26ന് കമ്പനി ആരംഭിക്കുക. ആദ്യ ഓര്‍ഡറുകള്‍ ഏകദേശം നാലു മാസത്തെ ശരാശരി കാത്തിരിപ്പ് കാലയളവിലാണ് വരുന്നത്. ആദ്യ 10 ദിവസത്തിനുള്ളില്‍ 7,000 യൂണിറ്റുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആദ്യ 25,000 ബുക്കിംഗുകളിലെ Z8L വേരിയന്റിന്റെ ഡെലിവറി നവംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും മഹീന്ദ്ര അറിയിച്ചു. പുതിയ സ്‌കോര്‍പിയോ-എന്‍ ബുക്കിംഗ് തുടങ്ങി വെറും 30 മിനിറ്റിനുള്ളില്‍ മഹീന്ദ്രയ്ക്ക് ഒരു ലക്ഷത്തിലധികം പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here