രാജ്യത്ത് ആത്മഹത്യകള്‍ വര്‍ധിക്കുന്നു; റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്ത് ആത്മഹത്യകള്‍(suicide) വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ(National Crime Records Bureau) റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നവരിലേറെയും ദിവസ വേതന തൊഴിലാളികള്‍. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് 2021ല്‍ രേഖപ്പെടുത്തിയത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം 2021 ല്‍ റിപ്പോര്‍ട്ട് ചെയ്ത 1.64 ലക്ഷം അത്മഹത്യയില്‍ നാലില്‍ ഒന്നും ദിവസവേതന തൊഴിലാളികളാണ്.1.53 ലക്ഷം ആത്മഹത്യകളാണ് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് മഹാമാരിക്ക് മുന്‍പ് കണക്കുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, 2020 മുതല്‍ 2021 വരെ രാജ്യത്തെ ആത്മഹത്യകളില്‍ 7.17 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍, അവശ്യ സാധനങ്ങള്‍ ഉള്‍പെടെയുള്ളവയുടെ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത് എന്നും ദിവസവേതന തൊഴിലാളികള്‍ ജീവിക്കാന്‍ കഷ്ടപെടുകയാണെന്നാണ് മംഗല്‍ പറയുന്നത്.

കര്‍ഷകരുടെ ആത്മഹത്യാ നിരക്കും മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ 4,324 ആയിരുന്ന കണക്കുകള്‍ 2020 എത്തിയപ്പോള്‍ 5,098 ആയി ഉയര്‍ന്നു. കോവിഡ് ഉണ്ടാക്കിയ ആരോഗ്യ, സാമ്പത്തിക പ്രശ്‌നങ്ങളും പ്രധാന കാരണങ്ങളിലൊന്നാണ്. വിദ്യാര്‍ഥികളിലെ ആത്മഹത്യ പ്രവണതയും പ്രതിവര്‍ഷം വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. റിട്ടയറായവര്‍, തൊഴില്‍ ഇല്ലാത്തവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടുജോലി ചെയ്യുന്നവര്‍ എന്നിവരിലും ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇന്ത്യയിലെ അപകട മരണങ്ങളുടെയും ആത്മഹത്യകളുടെയും വിവരങ്ങളും ക്രൈം ഇന്‍ ഇന്ത്യ ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് എന്‍.സി.ആര്‍.ബിയുടെ റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here