Land slide: മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് കുടയത്തൂര്‍ സംഗമം ഗ്രാമം; 15 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

ഉരുള്‍പൊട്ടലില്‍(Land slide) അഞ്ച് പേര്‍ മരണപ്പെട്ട കുടയത്തൂര്‍(Kudayathoor) സംഗമത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. പ്രദേശത്തെ 15 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടര്‍ന്നിരിക്കുന്ന പാറക്കൂട്ടങ്ങള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

നാടിന്റെ പ്രിയപ്പെട്ടവരായിരുന്നു അവരില്‍ നിന്നും അപ്രതീക്ഷിതമായി അകന്നുപോയവരഞ്ചു പേരും. ദുരന്തത്തിനൊരു ദിവസത്തിനിപ്പുറവും നാട്ടുകാരുടെ ആശങ്ക വിട്ടകന്നിട്ടില്ല. മഴ തുടര്‍ന്നാല്‍ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത ജിയോളജി വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വീടും വീട്ടുപകരണങ്ങളും വാഹനങ്ങളുമൊക്കെ വെള്ളം കയറി നശിച്ച നിരവധി വീടുകളുണ്ട് പ്രദേശത്ത്. മരണപ്പെട്ടവരുടെ ഓര്‍മകള്‍ നൊമ്പരപ്പെടുത്തുമ്പോഴും അകന്നു പോയ മഹാദുരന്തത്തെക്കുറിച്ച് ആശ്വസിക്കുകയാണ് ഈ ഗ്രാമം.

നിലവില്‍ 15 കുടുംബങ്ങളിലെ 80 ഓളം പേരെയാണ് ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുഴുവന്‍ പേരെയും ഇവിടെ മാറ്റാനാണ് അധികൃതരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News