കേന്ദ്രം പിന്തുണച്ചാല്‍ കെ റെയില്‍ കേരളത്തില്‍ നടന്നിരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan Master

കേന്ദ്രം പിന്തുണച്ചാല്‍ കെ റെയില്‍ കേരളത്തില്‍ നടന്നിരിക്കുമെന്ന് സിപ്‌ഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മീറ്റ് ദ പ്രസ്സില്‍ അദ്ദേഹം പറഞ്ഞു.

കേരള മോഡല്‍ രാജ്യത്തിന് മാതൃകയാണ്. കേരള മോഡല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയ പിന്തുണ നേടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. കേരളത്തെ വികസന കുതിപ്പിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതിനായി ചില മാധ്യമങ്ങളുടെ പിന്തുണയും അവര്‍ക്കുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യം മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരേ പ്ലാറ്റഫോമില്‍ നിന്ന് ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കുന്ന, ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന സര്‍ക്കാരാണ്. കേരളത്തില്‍ വികസനം നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ഇടതുപക്ഷം 2024ലെ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here