ADVERTISEMENT
ദില്ലി ഉപമുഖ്യമന്ത്രി മനീസ് സിസോദിയയുടെ(Manish Sisodia) ബാങ്ക് ലോക്കര്‍ ഇന്ന് സിബിഐ(CBI) പരിശോധിക്കുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഗാസിയാബാദ് ശാഖയിലെ ലോക്കറാണ് സിസോദിയയുടെയും ഭാര്യയുടെയും സാന്നിധ്യത്തില്‍ പരിശോധിക്കുന്നത്. മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. 14 മണിക്കൂര്‍ വീട്ടില്‍ റെയ്ഡ് നടത്തിയിട്ടും ഒന്നും കിട്ടാത്ത സിബിഐക്ക് ലോക്കറില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് സിസോദിയ പറഞ്ഞു.
അന്വേഷണ സംഘത്തിന് സ്വാഗതം, താനും കുടുംബവും അന്വേഷണത്തോട് സഹകരിക്കും എന്നും ദില്ലി ഉപമുഖ്യമന്ത്രി പറഞ്ഞു.അതെസമയം, ദില്ലി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും.
കോണ്‍ഗ്രസ് അധ്യക്ഷന്‍: ശശി തരൂര്‍ മത്സരിച്ചേക്കും
കോണ്‍ഗ്രസ്(Congress) അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി(Rahul Gandhi) മത്സരിക്കുന്നില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ജി-23 യില്‍ ആലോചന. ശശി തരൂര്‍(Shahi Tharoor), മനീഷ് തിവാരി(Manish Tewari) എന്നിവരുടെ പേരുകളാണ് രാഷ്ട്രീയവൃത്തങ്ങളില്‍ പ്രചരിക്കുന്നത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനുമേല്‍ ഗാന്ധികുടുംബം സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണിത്. ഗഹ്ലോട്ട് ആണെങ്കില്‍ മത്സരിക്കുമെന്ന് ജി-23 നേതാക്കള്‍തന്നെ മാധ്യമപ്രവര്‍ത്തകരോട് രഹസ്യമായി പറഞ്ഞിട്ടുമുണ്ട്.
രാജിവെച്ച നേതാവ് ഗുലാംനബി ആസാദിനെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു കഴിഞ്ഞദിവസം മനീഷ് തിവാരി പ്രതികരിച്ചത്. ജി-23 നേതാക്കളുമായി സോണിയാ ഗാന്ധി സംസാരിച്ച ശേഷമുണ്ടാക്കിയ സമവായക്കരാര്‍ പാലിച്ചിരുന്നെങ്കില്‍ ആസാദിന്റെ രാജി ഉണ്ടാവില്ലെന്നായിരുന്നു തിവാരിയുടെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.