Attappadi: അട്ടപ്പാടിയില്‍ കാട്ടനശല്യം അതിരൂക്ഷം; RRT സംഘത്തിന്റെ വാഹനം ആന തകര്‍ത്തു

പാലക്കാട്(Palakkad) അട്ടപ്പാടിയില്‍(Attappadi) കാട്ടനശല്യം അതി രൂക്ഷമായി തുടരുന്നു. കാട്ടനയെ ഓടിക്കാനായി എത്തിയ RRT സംഘത്തിന്റെ വാഹനം ആന തകര്‍ത്തു. പിന്നീട്, ആനക്കട്ടി ദാസന്നൂരില്‍ അവശ നിലയില്‍ ആനയെ കണ്ടെത്തി.

മുതലത്തറയിലെ രാമദാസിനെ ചവിട്ടി കൊന്ന ഒറ്റയാനാണ് സ്ഥിരമായി ജനവാസ മേഖലയില്‍ ഇറങ്ങുന്നത്. ആനയെ ഓടിക്കാന്‍ എത്തിയ RRT ജീപ്പിനു നേരെ ഒറ്റയാന്‍ പാഞ്ഞടുക്കുകയായിരുന്നു. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും ആന തകര്‍ത്തു.

ദാസന്നൂരില്‍ നിന്നും അവശ നിലയില്‍ കണ്ടെത്തിയ ആനയെ കഴിഞ്ഞ ഒരാഴ്ച്ചയായി കാണാനില്ലായിരുന്നു. ആനയെ കണ്ടെത്താന്‍ തമിഴ്‌നാട് വനം വകുപ്പ് കുങ്കിയാനയെ കൊണ്ടുവന്നിരുന്നു. ഇന്നലെ രാത്രിയോടെ ആനയെ കണ്ടെത്തി. വന്യജീവി ശല്യം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യ്‌പ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News